14
അടൂർ: അടൂർ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാനാവിൽ ശ്രീ കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്‌കാരം 14 നു ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് അടൂർ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തും. ഭാര്യ: കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഡാനി (അസ്സോസിയേറ്റ് പാസ്റ്റർ, കാൽവറി അസ്സംബ്ലി അറ്റ്‌ലാന്റാ), ഷാനി. മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു. കൊച്ചുമക്കൾ: ഹദസ്സ ഡാനി, എസലിൻ, എഡലിൻ ( എല്ലാവരും അറ്റ്ലാന്റ).
വാർത്ത:- ഷാജി വെണ്ണിക്കുളം