Home » ഗാസയിലെ അക്രമം: ഹമാസിന് മുന്നറിയിപ്പുമായി യുഎസ്

ഗാസയിലെ അക്രമം: ഹമാസിന് മുന്നറിയിപ്പുമായി യുഎസ്

by News Desk
0 comments

വാഷിങ്ടണ്‍: ഹമാസ് – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങളില്‍ ഹമാസിന് മുന്നറിയിപ്പുമായി യുഎസ്. ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കും എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക പ്രസ്താവനയിലാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്.

ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഹമാസ് ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന ‘വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍’ തങ്ങളുടെ കൈവശമുണ്ടെന്നാണ് യുഎസ് നിലപാട്. ഇത്തരം നടപടി ഉണ്ടായാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ ‘നേരിട്ടുള്ളതും ഗുരുതരവുമായ’ ലംഘനമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ സമാധാനം നിലനില്‍ക്കുന്നു എന്ന് ഉറപ്പാക്കാന്‍ കാരാറിന് മുന്‍കയ്യെടുത്ത ഇടനിലക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.

You may also like