Home » പാസ്റ്റർ വൈ റെജി പുറത്തേക്കോ ?

പാസ്റ്റർ വൈ റെജി പുറത്തേക്കോ ?

by News Desk
0 comments

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണത്രേ! സാമ്പത്തിക ക്രമക്കേടുകളും സ്വഭാവദൂഷ്യ ആരോപണങ്ങളും ഒക്കെ ചേർന്ന് ഒരു ഓവർസിയറുടെ കസേര തന്നെ കുലുങ്ങുന്ന അവസ്ഥ! ഇതുവരെ ചരിത്രം എഴുതിയവർ ഇത്തവണ ചരിത്രത്തിൽ ഇടംപിടിക്കുമോ എന്നതാണ് ചോദ്യം!

വിശ്വാസത്തിന്റെ കാവൽക്കാരന്റെ കസേരയ്ക്കുതന്നെ വാറന്റ് വന്നാൽ, ചരിത്രം വഴിമാറും… അല്ലെങ്കിൽ കസേരയെങ്കിലും മാറും!

വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സമാധാനപരമായി പൊയ്ക്കൊണ്ടിരുന്ന ചർച്ച് ഓഫ് ഗോഡിൽ, ഓവർസിയർക്ക് ട്യൂഷൻ എടുക്കാനും ശുശ്രൂഷയുടെ പുതിയ പാഠങ്ങൾ പഠിപ്പിക്കാനും ചില തലതെറിച്ച പ്രാകൃതവാദികളുടെ നേതൃത്വത്വസമിതി ചരടുവലികൾ തുടങ്ങിയതോടെയാണ് കഥയിൽ ട്വിസ്റ്റ് വന്നത്!

ഇപ്പോൾ രംഗം മാറി, തിരക്കഥ മാറി, ക്ലൈമാക്സും അടുത്തെത്തി! ഓവർസിയർക്ക് പുറത്തേക്കുള്ള വഴി തെളിയുന്ന ലക്ഷണങ്ങളാണ് കണ്ടുതുടങ്ങുന്നത്.

സഭയിൽ ആത്മീയ ഉണർവ് പ്രതീക്ഷിച്ചവർക്ക് ഒടുവിൽ കിട്ടിയത് ഭരണപരമായൊരു ഭൂകമ്പം!

ഇനി ചോദ്യം ഇത്രമാത്രം: ഓവർസിയർ പുറത്തേക്കോ, അതോ തിരക്കഥാകൃത്തുക്കൾക്ക് തന്നെ അടുത്ത എപ്പിസോഡിൽ പണി കിട്ടുമോ?

ഓസ്‌ട്രേലിയയിൽ ചെന്ന് പുതിയ അധ്യായങ്ങൾ എഴുതാമെന്ന് കരുതിയ വൈ. റെജി, പന്ത്രണ്ടാം ദിവസം പിന്നിട്ടപ്പോഴേക്കും റബർ പന്ത് ചുമരിലടിച്ചപോലെ തിരിച്ചു നാട്ടിലെത്തിയെന്നാണ് കഥയിലെ ട്വിസ്റ്റ്! അതിനിടയിൽ ഏതോ ഒരു അപ്പച്ചന്റെ മരണം കൂടി വന്നതോടെ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് എന്നപോലെ യാത്രയുടെ ഗതിയും പദ്ധതികളുടെ താളവും മാറിയെന്ന തരത്തിലാണ് ഇപ്പോൾ സംസാരങ്ങൾ.

വിദേശയാത്രയെന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പുതിയ ബന്ധങ്ങൾ, പുതിയ വേദികൾ, പുതിയ സാധ്യതകൾ എന്നൊക്കെയാണ്. പക്ഷേ, ചില യാത്രകൾ ടിക്കറ്റ് എടുത്ത് തുടങ്ങുന്നതിലും വേഗത്തിൽ തിരിച്ചുവരവിന്റെ ടിക്കറ്റിൽ അവസാനിച്ചാൽ എന്തു ചെയ്യും?

ഇവിടെയാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ പാഠം ഒളിഞ്ഞിരിക്കുന്നത്. ഒരു പാസ്റ്റർ വേദി ഉണ്ടാക്കേണ്ടത് സ്വന്തം നിലപാടിന്റെയും ആത്മീയ ഉത്തരവാദിത്തത്തിന്റെയും ബലത്തിലാണ്; ആരുടെയെങ്കിലും തോളിൽ കൈയിട്ടുകൊണ്ട് താൽക്കാലിക പിന്തുണ തേടുന്നതിലല്ല. പ്രത്യേകിച്ച്, വിവേകത്തേക്കാൾ വാശിക്കും പക്വതയേക്കാൾ പ്രാകൃതവാദത്തിനും പ്രാധാന്യം കൊടുക്കുന്ന കൂട്ടുകെട്ടുകളാണെങ്കിൽ, അവിടെ കിട്ടുന്ന താങ്ങ് എത്രത്തോളം ഉറപ്പുള്ളതാണെന്ന് രണ്ടുവട്ടം ചിന്തിക്കണം!

കാരണം, ആവശ്യസമയത്ത് തോളായി നിന്നവർ തന്നെ പിന്നീട് തലവേദനയായി മാറിയാൽ, പിന്നെ പിടിച്ചുനിൽക്കാൻ പാടുപെടേണ്ടിവരും. വേദിയും പ്രസംഗിക്കാൻ മൈക്ക് ഉണ്ടാകുമെങ്കിലും പറയാനുള്ളത് പലപ്പോഴും വിശദീകരണങ്ങളായിരിക്കും!

ഗുണപാഠം: പ്രാകൃതവാദികളുടെ തോളിൽ കൈയിട്ട് ഉയരങ്ങളിലെത്താമെന്ന് കരുതുന്നവർ ഓർക്കുക — ആ തോളിന് ഉറപ്പുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. അല്ലെങ്കിൽ ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിട്ട് പന്ത്രണ്ടാം ദിവസം തന്നെ റിട്ടേൺ ടിക്കറ്റ് എടുക്കേണ്ടിവരും!

വേദി പണിയാൻ വർഷങ്ങൾ വേണം; വിശ്വാസ്യത തകരാൻ ചിലപ്പോൾ പന്ത്രണ്ടു ദിവസം മതി!

ചർച്ച് ഓഫ് ഗോഡിന്റെ അന്തർ ദേശീയ നേതൃത്വം വേൾഡ് വിഷൻ വച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടുകളിൽ പാസ്റ്റർ വൈ റെജിയുടെ ക്രമക്കേടുകൾ ഒട്ടനവധിയാണ്. കൂടാതെ ഇന്ത്യയിൽ നിന്ന് ഒട്ടനവധി മെയിൽ പ്രവാഹങ്ങളും. എല്ലാം കൂടി കണ്ടും കേട്ടും വേൾഡ് വിഷൻ തന്നെ സ്തംഭിച്ച അവസ്ഥയിൽ ആണ് ഇപ്പോൾ . ഒരു ഓവർസിയർ സ്ഥാനം കൊണ്ട് ഇത്രമാത്രം അൽപത്തരവും ദുരുപയോഗവും നടത്തി പ്രസ്ഥാനത്തെ അപമാനിച്ചതിൽ ഓവർസിയറെ പുറത്താക്കുക എന്ന നടപടി തന്നെ ഉണ്ടാകും എന്നത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ അതിനു പ്രസ്ഥാനത്തിന് കൂടുതൽ അപമാനം ഉണ്ടാകാതെ സാധാരണക്കാരെ ബോധ്യപ്പെടുത്താൻ ഉള്ള നീക്കത്തിൽ ആണ് നേതൃത്വം. മിക്കവാറും കേരളത്തിൽ ചർച്ച് ഓഫ് ക്രെഡൻഷ്യൽ ഉള്ള പാസ്റ്റഴ്സിനെ വിളിച്ചു ചേർത്തു രഹസ്യബാലറ്റിൽ കൂടി പുറത്താക്കാൻ ഉള്ള സാധ്യത ഏറി വരുന്നു. അതിന്റെ കാരണം നേരിട്ട് എടുക്കുന്ന നടപടികൾ സംബന്ധിച്ച വിവരങ്ങൾ കൂടുതൽ പുറത്തു വന്നാൽ അത് സഭയ്ക്കു ദോഷം ചെയ്യും എന്നതിനാൽ ആണ്.
വലഞ്ഞുപോയ ഓവർസിയർക്ക് സ്വയം രാജിവെച്ച് മാന്യമായി പുറത്തുപോകാനുള്ള അവസരം കഴിഞ്ഞ പത്താം തീയതി വരെ നൽകിയിരുന്നുവത്രേ. പക്ഷേ, ചില പ്രാകൃതന്മാരുടെ ചുമലിൽനിന്ന് കൈയെടുക്കാൻ ഇപ്പോഴും തയ്യാറല്ലെന്നാണ് തോന്നുന്നത്. പിടിച്ച മുയലിന് മുപ്പത്താറ് കൊമ്പ്! എന്ന വാശിയിലാണെങ്കിൽ പിന്നെ എന്തു പറയാൻ!

കാര്യങ്ങൾ അത്ര നിസ്സാരമല്ലെന്നാണ് കേൾക്കുന്നത്. വേൾഡ് വിഷൻ, ചർച്ച് ഓഫ് ഗോഡ്, സൗത്ത് ഏഷ്യൻ സൂപ്രണ്ടിനെ അടക്കം അമേരിക്കയിലേക്ക് വിളിപ്പിച്ചുവെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനാണോ, അതോ പ്രശ്നങ്ങളുടെ കണക്കെടുപ്പിനാണോ ഈ വിളിച്ചുവരുത്തൽ എന്നതാണ് ഇനി അറിയേണ്ടത്!

You may also like