Home » മുളക്കുഴ ഓഫീസ് ഉപരോധിക്കുന്നു

മുളക്കുഴ ഓഫീസ് ഉപരോധിക്കുന്നു

by News Desk
0 comments

മുളക്കുഴ: സേവ് ചർച്ച് ഓഫ് ഗോഡ് എന്ന കൂട്ടായ്മയുടെ പേരിൽ ചർച്ച് ഓഫ് ഗോഡ് മുളക്കുഴ ഓഫീസിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഒക്ടോബർ 20 ചൊവ്വാ രാവിലെ 11 മണിക്ക് ശുശ്രൂഷകന്മാരും വിശ്വാസികളും യുവജന പ്രവർത്തകരും മുളക്കുഴ ഓഫീസിൽ ഉപവാസ യജ്ഞം നടത്തും.

സാമ്പത്തിക തട്ടിപ്പ് നടത്തിയ ഓവർസിയർ വൈ റെജിയെ പുറത്താക്കുക, വേൾഡ് മിഷൻ്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുക, ഓഫീസ് ഭരണം സുതാര്യമാക്കുക, ഓഫീസ് സ്റ്റാഫുകളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.

സാമ്പത്തിക കുംഭകോണം നടത്തിയ സ്റ്റേറ്റ് ഓവർസിയർക്ക് എതിരെ നടപടി എടുക്കാൻ വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അതെ സമയം സാമ്പത്തിക അഴിമതി പുറത്ത് കൊണ്ടുവരാൻ സർക്കാർ ഏജൻസികളെ സമീപിക്കാൻ ഒരു വിഭാഗം വിശ്വാസികൾ തയ്യാറെടുക്കുകയാണ്.

You may also like