അടുത്തയാഴ്ച നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈറ്റ് ഹൗസ് മാസങ്ങളായി മുന്നൊരുക്കങ്ങൾ നടത്തിവരികയാണെന്ന് റിപ്പോർട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണം നിലനിർത്തുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രചാരണം തുടരുകയാണ്.
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചാലും തന്റെ ഭരണപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങൾ ട്രംപിന്റെ സംഘം പരിശോധിച്ചുവരികയാണ്.
ഇതിനായി എക്സിക്യൂട്ടീവ് നടപടികൾ സ്വീകരിക്കുക, പ്രസിഡന്റിന് ഭരണഘടന നൽകുന്ന അധികാരങ്ങൾ ശക്തമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ മാർഗങ്ങളാണ് പരിഗണിക്കുന്നത്.