Home » സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ

സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ

by News Desk
0 comments

മല്ലപ്പള്ളി: പാലംപറമ്പിൽ പരേതരായ വർഗീസ് മാത്യുവിൻ്റെയും അച്ചാമ്മവർഗീസിൻ്റെയും മകൻ സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ. സംസ്‌കാരം നാളെ (തിങ്കൾ) 9ന് കുമ്പനാട് ഹെബ്രോൻഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് മല്ലപ്പള്ളി ഐപിസി സീയോൻപുരംസഭയുടെ ചെങ്കൽ സെമിത്തേരിയിൽ.

ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ സഭയുടെ അസോഷ്യേറ്റ്പാസ്റ്ററുമായിരുന്നു. യുഎഇ റീജൻ ജോയിൻ്റ് സെക്രട്ടറിയായും ഐപിസി മല്ലപ്പള്ളിസെൻ്റർ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദുബായിൽ വിവിധ എംഎൻസികളിൽ എച്ച്ആർ ആൻഡ് അഡ്‌മിനിസ്ട്രേഷൻമാനേജർ ആയിരുന്നു.

ഭാര്യ: ചേലക്കൊമ്പ് ചവിണിക്കാമണ്ണിൽ മോളിക്കുട്ടി നൈനാൻ.

മക്കൾ: റീബ, ഷീബ. മരുമകൻ: കൊച്ചി വൈറ്റില അറപുരയിൽ മനോജ് മാത്യു(എല്ലാവരും ഓസ്ട്രേലിയ).

You may also like