Home » തിരുസന്നിധിയിൽ – 19 | പാസ്റ്റർമാരോടു മാത്രം:വാഴ്ച്ചയുടെ മൂന്നാം ആണ്ടിൽ …….| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

തിരുസന്നിധിയിൽ – 19 | പാസ്റ്റർമാരോടു മാത്രം:വാഴ്ച്ചയുടെ മൂന്നാം ആണ്ടിൽ …….| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

by News Desk
0 comments

പഴയ നിയമ കാലത്ത് നടന്ന സംഭവങ്ങൾ പലതും എഴുതുമ്പോൾ ,അന്ന് രാജ്യം ഭരിച്ചിരുന്ന രാജാവിൻ്റെ
ഭരണകാലയളവുമായി ബന്ധപ്പെടുത്തി എഴുതിയിട്ടുണ്ട് .
ഇന്നത്തെപ്പോലെ കലണ്ടർ
സിസ്റ്റം അന്ന് പ്രചാരത്തിലി ല്ലായിരുന്നു . ചില ഉദാഹരണങ്ങൾ
സൂചിപ്പിക്കാം .
“ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാ
ക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം (യെശ 1: 1) ” .
” അവന്നു ( യിരമ്യാവിന് ) യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.
യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി ( യിര 1: 2,3 ). “
“ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു
( യെശ 6:1 ).”
ഇങ്ങനെ സംഭവങ്ങളെ രാജാവിൻ്റെ വാഴ്ചയുമായി ബന്ധിപ്പിക്കുന്ന അനവധി വാക്യങ്ങൾ ഉണ്ട് . സംഭവങ്ങൾ നടന്ന വർഷവും തീയതിയും ഒന്നും മനുഷ്യർക്ക് നിശ്ചയമില്ല . എന്നാൽ അന്നത്തെ രാജാവ് ആരായിരുന്നുവെന്ന് ആളുകൾ ഓർത്തിരിക്കും . എന്നാൽ
സംഭവങ്ങൾക്ക് രാജാവ് ഉത്തരവാദി ആകണമെന്നില്ല .

ഇതു പോലെ തന്നെയാണ് ശുശ്രൂഷകന്മാരെയും പലരും ഓർക്കുന്നത് . സ്ഥലം വാങ്ങിയ തീയതിയും ,ഹാൾ പണിഞ്ഞ
തീയതിയും.ഓർമ്മയില്ലെങ്കിലും ,
ഏതു പാസ്റ്ററുടെ കാലത്താണ്
ഇതൊക്കെ നടന്നതെന്ന് വിശ്വാസികൾ ഓർക്കും . മുൻപ് ഇരുന്ന പാസ്റ്ററുടെ കാലത്തെ സംഭവങ്ങളും ഇപ്പോഴത്തെ പാസ്റ്ററുടെ കാലത്തെ സംഭവങ്ങളുമായി വിശ്വാസികൾ താരതമ്യം ചെയ്യും .
ഇപ്പോൾ സ്ഥലം മാറ്റ സമയത്ത് ഇതൊക്കെ കൂടുതൽ ചർച്ച
ആകുന്നുണ്ട് . ചിലർ ഉറക്കെ പറയും ,ചിലർ കുശുകുശുക്കും .
യാത്രയയപ്പിനും മരണവീട്ടിലും കുറെയൊക്കെ മറച്ചുവെച്ചും ,
പ്രീതിപ്പെടുത്തിയുമൊക്കെ ആളുകൾ സംസാരിക്കും .അത്
ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ് .കേൾക്കുന്നത് പലതും വ്യാജ പ്രശംസയും പ്രീതിപ്പെടുത്തലും ആണ് .

ഒരിക്കൽ ഒരാൾ പാസ്റ്ററുടെ യാത്രയയപ്പിന് പറഞ്ഞതായി
കേട്ടിട്ടുണ്ട് , ” പാസ്റ്റർ വന്ന കാലം തൊട്ട് ഒരു യാത്രയയപ്പ് തരണമെന്ന് ആഗ്രഹിച്ചിരുന്നു .
ഇപ്പഴാഒത്തത് ” .ഇങ്ങനെ പലതും കേൾക്കേണ്ടി വരും .അതും ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ് .
ചിലർ പാസ്റ്ററുടെ കാലത്തെ നേട്ടങ്ങൾ ( ഉണ്ടെങ്കിൽ )ഓർക്കും .
മറ്റു ചിലർ പാസ്റ്ററുടെയും കുടുംബത്തിൻ്റെയും കുറ്റങ്ങൾ
(ഇല്ലെങ്കിലും) ഓർത്തിരിക്കും .
ഇതെല്ലാം സിസ്റ്റത്തിൻ്റെ കുഴപ്പ
മാണന്നാണല്ലോ ഇക്കാലത്തെ ഭാഷ്യം .

സൽകീർത്തികളും
ദുഷ്കർത്തികളും , മാനാപമാനങ്ങളും നാം സഹിക്കണമല്ലോ . നന്മ
മാത്രം ചെയ്ത ഗുരുവിന് ഒടുവിൽ ശിഷ്യന്മാരെ കാണിപ്പാനുണ്ടായിരുന്നത് കൈകളിലെയും വിലാപ്പുറത്തെയും മുറിവുകൾ
ആയിരുന്നല്ലോ ? ( യോഹ 20: 20 ) .

ഗോത്രപിതാവായ യാക്കോബിന് കുറ്റങ്ങൾ ഉണ്ടായിരുന്നു .
എന്നാൽ ഒരു പാസ്റ്റർക്ക് മാതൃകയാക്കാവുന്ന നല്ല ഗുണവും ഉണ്ടായിരുന്നു .അമ്മാവിയപ്പനോട് അദ്ദേഹം പറയുന്ന വാക്കുകൾ
നോക്കുക .
” ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നുഉത്തരവാദി
യായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവു
പോയതിനെയും നീ എന്നോടു ചോദിച്ചു. ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി ( ഉൽപ്പത്തി31 ; 38 -40 ) .
എത്ര നല്ല സാക്ഷ്യമാണ് പറഞ്ഞത് . ലാബാൻ ഏൽപ്പിച്ച ആടുകളെ ഒന്നിനെയും
നഷ്ടപ്പെടുത്താതെ കഠിനാദ്ധ്വാനം ചെയ്തു .ഒരു പാസ്റ്ററുടെ ശുശ്രൂഷ
കഴിഞ്ഞു പോകുമ്പോൾ ഇങ്ങനെ പറയാൻ കഴിയണം . ഒരാളും തൻ്റെ കാലയളവിൽ സഭ വിട്ടു പോയിട്ടി
ല്ലായെന്ന് പറയാൻ കഴിയണം .
ഒന്നും നേടിയില്ലെങ്കിലും ആരെയും
കളയരുത് .പൗലോസിൻ്റ സാക്ഷ്യവും ഇടയ ലേഖനങ്ങളിലെ
നിർദ്ദേശങ്ങളും നാം സാധാരണ കേൾക്കാനുള്ളതുകൊണ്ട്
എഴുതുന്നില്ല . എന്നാൽ യെ ഹെസ്കേൽ പ്രവാചകൻ നൽകുന്ന ഒരു നിർദ്ദേശം നാം ഓർക്കണം .
” തങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്കു അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടതു?
നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും.നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
ഇടയൻ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെസകലമൃഗ
ങ്ങൾക്കും ഇരയായിത്തീർന്നു” ( യെഹ 34 :2-5 ).
ആടുകളുടെ മേദസ്സു തിന്നുകയും ,അവയെ മേയിക്കാതെ നഷ്ട
പ്പെടുത്തുകയും ചെയ്യുന്ന ഇടയന്മാരെ ശാസിക്കുന്നു .
കാണാതെ പോയതിനെ മടക്കി
വരുത്തേണ്ടത് പാസ്റ്ററുടെ ഉത്തരവാദിത്വം.ആണ് .യാതൊരു
വ്യാഖ്യാനവും ഇല്ലാതെ മനസിലാകും .പാസ്റ്ററും
വിശ്വാസിയും തമ്മിലുള്ള ബന്ധം ആടും ഇടയനും പോലെയാണ് .
ഇടയൻ മുന്നിൽ നടന്ന് ആടിന് വഴി കാണിക്കുകയും ഭക്ഷണം നൽകുകയും മുറിവേറ്റതിനെ ചികിൽസിക്കുകയും ചെയ്യണം .
ഇടയൻ ആടുകളെ ഭരിക്കുകയല്ല ,നയിക്കുകയാണ് ചെയ്യേണ്ടത് .
ആടുകളെ വേണ്ട വിധം മേയിക്കാത്ത ഇടയന്മാർക്ക് ഒരു താക്കീത് കൂടെ ഇവിടെ നൽകുന്നു .
” യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും ( യെഹ 34 :10 ) ” .
ചില ഇടയന്മാരെ ശുശ്രൂഷയിൽ നിന്നും ദൈവം മാറ്റിക്കളയും .
അവിടെ സീനിയോറിറ്റി പറഞ്ഞിട്ടൊന്നും കാര്യമില്ല .സിസ്റ്റം
അങ്ങനെയാണ് .

നാം നമ്മുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചാൽ ,വിശ്വാസികൾ
നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യും .ഒരു കാര്യം
എപ്പോഴും ഓർക്കുക – ” താൻ (ദൈവം )സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ ( അ .പ്ര 20:28 ) “
അതെ ,ദൈവം രക്തം കൊടുത്തു സമ്പാദിച്ചിരിക്കുന്ന ആടുകളെ
ആണ് നമ്മെ ഏൽപിചിരിക്കുന്നത് .അവയെ ചിതറിക്കരുത് ,നഷ്ടപ്പെടുത്തരുത്. ഒരു ദിവസം കണക്കു ബോധിപ്പിക്കണം .

ചിലർക്കൊക്കെ മാറ്റ സമയത്ത് മുറിവുകൾ ഉണ്ടാവാറുണ്ട് .
സ്ഥലം മാറ്റം ഏൽപിക്കുന്ന മുറിവുകളിൽ ,ദൈവം ശുശ്രൂഷക
കുടുംബങ്ങളെയെല്ലാം ആശ്വസിപ്പിക്കട്ടെയെന്ന് നിങ്ങളുടെ കൂട്ടു ശുശ്രൂഷകനായ
എളിയവനും പ്രാർത്ഥിക്കുന്നു .

You may also like