Home » എസിജി സഹോദരി സമാജം

എസിജി സഹോദരി സമാജം

by News Desk
0 comments

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഹോദരി സമാജം പ്രവർത്തനോദ്ഘാടനം സഭാ പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ പോൾ നിർവ്വഹിച്ചു. അയ്യംപറമ്പ് ഹോരേബ് ഹാളിൽ നടന്ന സമ്മേളനത്തിൽ സഹോദരി സമാജം പ്രസിഡൻ്റ് സിസ്റ്റർ പി.വി എൽസി അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ഷീജാ ബാബു മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ സി.ഡി ബോബി, പാസ്റ്റർ വിജോഷ് വിൽസൻ, പാസ്റ്റർ എം.ആർ ബാബു, ഇവാ ഡെന്നി പുലിക്കോട്ടിൽ, ലിനി പ്രമോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്ഥേർ വിൽസൻ സ്വാഗതവും ട്രഷറർ ഷിജാ സതീഷ് നന്ദിയും പറഞ്ഞു.

You may also like