Home » ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103 മത് ജനറൽ കൺവൻഷൻ 2026 ജനുവരി 19 മുതൽ 25 വരെ തിരുവല്ലയിൽ

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103 മത് ജനറൽ കൺവൻഷൻ 2026 ജനുവരി 19 മുതൽ 25 വരെ തിരുവല്ലയിൽ

by News Desk
0 comments

മുളക്കുഴ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103 ാമത് ജനറൽ കൺവെൻഷൻ 2026 ജനുവരി 19 തിങ്കൾ മുതൽ 25 ഞായർ വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ കൺവെൻഷന്റെ രണ്ടാമത് ആലോചന യോഗം 2025 ഒക്ടോബർ 7ാഠ തിയതി മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനാ യോഗത്തിൽ സ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി മുഖ്യസന്ദേശം നല്കി.അ: പ്ര പുസ്തകം 27,28അദ്ധ്യായങ്ങളിൽ വിളിച്ച ദൈവം വിശ്വസ്തനുംതന്റെ ദാസന്മാരെ ഒരു ദോഷവും ഭവിക്കാൻ സമ്മതിക്കാതെ സൂക്ഷിക്കുന്നവനും എന്നുള്ള ശക്തമായ ദുത് നല്കുകയും ചെയ്തു.പാസ്റ്റർ വൈ.ജോസ്,ബ്രദർ അജികുളങ്ങര,പാസ്റ്റർവൈ. മോനി,പാസ്റ്റർ ടി.എം മാമ്മച്ചൻ എന്നിവർ പ്രാത്ഥനക്ക് നേതൃ ത്വം നല്കുകയും പാസ്റ്റർ സജിഎബ്രഹാം സങ്കീർത്തനം വായിക്കുകയും പാസ്റ്റർ പി.എ ജെറാൾഡ് സ്വാഗതവും ബ്രദർ ജോസഫ് മറ്റത്തുകാല നന്ദിപ്രകാശിപ്പിച്ചു സംസാരിക്കുകയും ചെയ്തു. കൺവെൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തി. സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി ജനറൽ കൺവീനറായും അസിസ്റ്റന്റ് ഓവർസീയർ ഡോ. ഷിബു കെ മാത്യു സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു എന്നിവർ ജോയിന്റ് ജനറൽ കൺവീനേഴ്‌സുമായി വിപുലമായ കമ്മിറ്റി കൺവെൻഷൻ വിജയത്തിനായി പ്രവർത്തിക്കുന്നു.
വിവിധ ഡിപാർട്ട്മെന്റിനും,
സെന്ററിനും ചുമതല വഹിക്കുന്നവരും പ്രാദേശിക സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും ഓഫീസ് സ്റ്റാഫുകളും യോഗത്തിൽ സന്നിഹിതരായിരുന്നു.

You may also like