Home » ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 19 മുതൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 19 മുതൽ

by News Desk
0 comments

മുളക്കുഴ: ഇന്ത്യ ദൈവസഭാ കേരള സ്റ്റേറ്റ് നൂറ്റി മൂന്നാമത്തെ ജനറൽ കൺവൻഷൻ 2026 ജനുവരി 19 മുതൽ 25 വരെ തിരുവല്ല രാമൻചിറയിലുള്ള ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. ഉണർവ്വ് യോഗങ്ങൾ, ബൈബിൾ പഠനങ്ങൾ, മിഷൻ സമ്മേളനങ്ങൾ, പുത്രികാ സംഘടനാ സമ്മേളനങ്ങൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ക്രമീകരിക്കപ്പെട്ടുണ്ട്.

ഞായറാഴ്ച സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും.

സ്റ്റേറ്റ് കൺവൻഷൻ ജനുവരി 5-11 വരെ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

You may also like