Home » ഐപിസി പാമ്പാടി സെന്റർ, പുതിയ ആരാധനാലയത്തിന്റെ ശിലാസ്ഥാപനം നടത്തി

ഐപിസി പാമ്പാടി സെന്റർ, പുതിയ ആരാധനാലയത്തിന്റെ ശിലാസ്ഥാപനം നടത്തി

by News Desk
0 comments

വാഴൂർ : ഐപിസി പാമ്പാടി സെന്റർ വാഴൂർ ഗിലയാദ് സഭയുടെ പുതുതായി നിർമ്മിക്കുന്ന ആരാധനാലയത്തിന്റെ ശിലാസ്ഥാപനം നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ശിലാസ്ഥാപനം നിർവഹിച്ചു. പാസ്റ്റർ ദാനിയേൽ ഐരൂർ സന്ദേശം നൽകി. പാസ്റ്റർമാരായ ഷാജി മർക്കോസ്, ചാക്കോ മാത്യു തുടങ്ങിയവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബ്രദർ ബിജു മാത്യു ആശംസ അറിയിച്ചു. വാഴൂർ വരവുകാലായിൽ ബ്രദർ വി കെ സ്കറിയ (തങ്കച്ചൻ യൂ എസ് എ) ആണ് സെന്ററിന്
സ്ഥലംവാങ്ങി നൽകിയത്.

വാർത്ത : അനീഷ് പാമ്പാടി

You may also like