Home » ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 3 മുതൽ

ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 3 മുതൽ

by News Desk
0 comments

ഭുവനേശ്വർ: ഐപിസി ഒഡിഷ സ്റ്റേറ്റ് 11 മത് സ്റ്റേറ്റ് കൺവൻഷൻ ഡിസം. 3 മുതൽ 5 വരെ ഭുവനേശ്വറിൽ നടക്കും. പാസ്റ്റർമാരായ സണ്ണി കുര്യൻ, ദിലീപ് രഞ്ജൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

പാസ്റ്റേഴ്സ് കോൺഫറൻസ്, യൂത്ത് കോൺഫറൻസ്, സഹോദരിമാരുടെ സമ്മേളനം എന്നിവ നടക്കും.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി.ഡി. ബാബുവിൻ്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പാസ്റ്റർ ബൈഡൻ ചന്ദ്ര (വൈസ് പ്രസിഡൻ്റ്) , പാസ്റ്റർ കെ. മോഹനൻ (സെക്രട്ടറി), പാസ്റ്റർ ലുബ്ര (ജോ.സെക്രട്ടറി), ടി. അനിമോൻ് (ട്രഷറാർ) എന്നിവരാണ് സ്റ്റേറ്റ് ഭാരവാഹികൾ.

You may also like