Home » ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ നവംബർ 12 മുതൽ

ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ നവംബർ 12 മുതൽ

by News Desk
0 comments

അടൂർ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ നവംബർ 12 ബുധൻ മുതൽ 16 ഞായർ വരെ ശൂരനാട് ഐപിസി ശാലേം ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ‌ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളിൽ പാസ്റ്റർ തോമസ് ജോസഫ് (ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ ജെ തോമസ്, പാസ്റ്റർ രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയറിനോടൊപ്പം ഇവ
. ഇമ്മാനുവേൽ കെ ബി, ജോൺസൺ ഡേവിഡ്, സന്തോഷ് ജോയി, പാസ്റ്റർ എബി ബാബു എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ പുത്രിക സംഘടനകളുടെ സംയുക്ത വാർഷികം നടക്കും.

സെന്ററിലെ 28 സഭകളുടെ സംയുക്ത സഭായോഗം ഞായറാഴ്ച രാവിലെ 08:30 മുതൽ ഉച്ചക്ക് 12:30 വരെ നടക്കും.

സെന്റർ എക്സിക്യൂട്ടീവ്സും കമ്മറ്റിയും കൺവൻഷന് നേതൃത്വം നൽകും.

You may also like