Home » ദേശമംഗലത്ത് ക്രിസ്തുമസ് സംഗീത നിശ

ദേശമംഗലത്ത് ക്രിസ്തുമസ് സംഗീത നിശ

by News Desk
0 comments

ദേശമംഗലം: അപ്പൊസ്തോലിക് ചർച്ച് ഓഫ് ഗോഡ് ഹൗസ് ഓഫ് പ്രെയറിൻ്റെ ആഭിമുഖ്യത്തിൽ 25 ന് വൈകീട്ട് 5 ന് ദേശമംഗലം സെൻ്ററിൽ ക്രിസ്തുമസ് സംഗീത നിശ ഒരുക്കും. സമാധാനം ദൈവത്തിലൂടെ എന്ന ആപ്തവാക്യവുമായി നടത്തുന്ന സംഗീതനിശ എം.എൽ.എ ശീ. യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യും. റിട്ട. ജഡ്ജി ശ്രീ. വിൻസൻ്റ് ചാർളി സുവിശേഷ പ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം പി.എസ്. ലക്ഷമണൻ, ഡെന്നി പുലിക്കോട്ടിൽ എന്നിവർ പങ്കെടുക്കും. ഇവാഞ്ചലിസ്റ്റ് ജെയ്സൻ ജോബ് ഗാനമേളക്ക് നേതൃത്വം നൽകും.

You may also like