2
മല്ലപ്പള്ളി: അസ്സംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചസ് കൊറ്റൻകുടി കൺവൻഷൻ മല്ലപ്പള്ളി കൊറ്റൻകുടി മൗണ്ട് ഹോരേബ് സ്റ്റേഡിയത്തിൽ ജനുവരി 21 മുതൽ 25 വരെ നടക്കും. എസി ചർച്ച് പ്രസിഡൻ്റ് റവ. എം. രാജു പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബിജു സി.എക്സ് കൊച്ചി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി എം.പോൾ, പാസ്റ്റർ കെ.ജെ.തോമസ് കുമളി, സിസ്റ്റർ അക്സാ പ്രവീൺ എന്നിവർ പ്രസംഗിക്കും. ഹാർവെസ്റ്റ് ഓഫ് സാംസ് ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബേബി വി.ഡി.ആണ് കൺവൻഷൻ കൺവീനർ.