Home » ക്രിസ്‌തീയ വനിതാപുരസ്‌കാരം സിസ്റ്റർ സിസിലിക്കുട്ടി ജോസഫിന്

ക്രിസ്‌തീയ വനിതാപുരസ്‌കാരം സിസ്റ്റർ സിസിലിക്കുട്ടി ജോസഫിന്

by News Desk
0 comments

തിരുവല്ല : ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സമ്മേളനത്തിൽ സുവിശേഷ പ്രവർത്തകയും കൃപാവര ശുശ്രൂഷകയുമായ സിസ്റ്റർ സിസിലിക്കുട്ടി ജോസഫിന് (ചിങ്ങവനം) പാസ്റ്റർ ബാബു ചെറിയാൻ ക്രിസ്‌തീയ വനിതാപുരസ്‌കാരം നൽകി ആദരിച്ചു. സ്ത്രീശക്തീകരണത്തിനും വേണ്ടി നടത്തിയ സമഗ്ര പ്രവർത്തനത്തെ മാനിച്ചാണ് പുരസ്‌കാരം. മോളി ഫിലിപ്പ്, ഷൈനി റെജി, വത്സമ്മ ഐസക്, ഷീല ഷാജി, ഗ്രേസി ബാബു, സാലി മോനായി, സാറാ കോവൂർ, കുഞ്ഞുമോൾ ബിജു, ബിന്ദു പുഷ്‌കരൻ, ബിജി ജോൺ വറുഗീസ്, ജൈനമ്മ ജോൺസൻ, വിൻസി ചാക്കോ, റെനി റോയ്, തെരേസ മോസസ്, അനു അന്ന തമ്പി, പ്രീജ ഇൻസെൻ്റ്, മിനി കൊച്ചുമോൻ, കുഞ്ഞുമോൾ ജോൺസൻ, അച്ചാമ്മ കുര്യൻ എന്നിവർ സമ്മേളനത്തിൽ പങ്കുചേർന്നു.

You may also like