Home » ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഫെബ്രു.19 മുതൽ

ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഫെബ്രു.19 മുതൽ

by News Desk
0 comments

അടൂർ: ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിന്റെ 32- മത് ജനറൽ കൺവെൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 21 ശനി വരെ അടൂർ പ്ലാവിത്തറ ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടക്കും. എഫ്. എഫ്. സി സ്ഥാപക പ്രസിഡണ്ട് പാസ്റ്റർ എം. സാമുവൽകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് ചെങ്ങന്നൂർ, സജോ തോണിക്കുഴിയിൽ, ജോ തോമസ് ബാംഗ്ലൂർ എന്നിവർ പ്രസംഗിക്കും. ഫെയ്ത്ത് സിയോൺ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.

ഫെബ്രുവരി 22 ഞായറാഴ്ച 8 :30ന് സ്നാന ശുശ്രൂഷ നടക്കും. 10 മണി മുതൽ നടക്കുന്ന സംയുക്ത ആരാധന, ശിശുപ്രതിഷ്ഠ, കർതൃമേശ എന്നിവയോട് കൂടെ കൺവെൻഷൻ സമാപിക്കും.

പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ ജോയ് ജോസഫ്

You may also like