Home » യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 550 കടന്നു

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 550 കടന്നു

by News Desk
0 comments

ടെഹ്‌റാന്‍: ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. സൈനിക നടപടി രണ്ട് ദിവസം പിന്നിടുമ്പോള്‍ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉള്‍പ്പെടെ ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍ എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ നാല് പേരും മരണമടഞ്ഞിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ മരിച്ചതായി അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

You may also like