Home » ഷാർജ ചർച്ച് ഓഫ് ഗോഡിൽ ഏഴുദിന ഉപവാസ പ്രാർത്ഥന; പാസ്റ്റർ ബി. മോനിച്ചൻ ശുശ്രൂഷിക്കും

ഷാർജ ചർച്ച് ഓഫ് ഗോഡിൽ ഏഴുദിന ഉപവാസ പ്രാർത്ഥന; പാസ്റ്റർ ബി. മോനിച്ചൻ ശുശ്രൂഷിക്കും

by News Desk
0 comments

ഷാർജ: ചർച്ച് ഓഫ് ഗോഡ്, ഷാർജയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥന – Spiritual Emphasis Week 2026 – മേയ് 25 തിങ്കളാഴ്‌ച മുതൽ മേയ് 31 ഞായറാഴ്‌ച വരെ ഷാർജ യൂണിയൻ ചർച്ചിൽ നടക്കും.

പകൽ യോഗങ്ങൾ ദിവസവും രാവിലെ 10:30 മുതലും, രാത്രി യോഗങ്ങൾ 8:15 മുതലും നടക്കുന്നതാണ്. ഈ മീറ്റിംഗുകളിൽ കർത്താവിൽ പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ബി. മോനച്ചൻ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ജോൺശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ഈ യോഗങ്ങളിൽ പങ്കെടുത്ത് ആത്മീയ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

You may also like