മാവേലിക്കര: “സമാധാനം ഒരു മരീചികയോ” എന്ന എന്ന ഏറ്റവും പുതിയ ലഘുലേഖ
അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര
സെക്ഷൻ കൺവൻഷൻ്റെ സംയുക്ത സഭായോഗത്തിൽ കായംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ റ്റി വി പൗലോസ് പ്രകാശനം ചെയ്തു. മാവേലിക്കര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രഭ റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ഷാജി ആലുവിള എഴുതിയ പതിനഞ്ചാമത്തെ ലഘുലേഖയാണ് “സമാധാനം ഒരു മരീചികയോ” എന്നത്.
എല്ലാ സമൂഹത്തിലും വ്യക്തികളിലും എക്കാലവും സമാധാനക്കുറവ് സർവ്വ സാധാരണമാണ്. എന്നാൽ ഈ കാലത്ത് അത് കൂടിവരുന്ന അവസ്ഥയാണ്. സമാധാനം നഷ്ടപ്പെടുന്നവരിൽ അതിൻ്റെ കാരണവും സമാധാനത്തിനുള്ള പോംവഴിയും ഈ ലഘുലേഖയിൽ ചൂണ്ടികാണിക്കുന്നുണ്ട്. ആർക്കും സ്വീകാര്യമായ രീതിയിൽ ആകർഷണീയമായ നിലയിലാണ് ഇത് പ്രസദ്ധീകരിച്ചിരിക്കുന്നത്.
പരസ്യയോഗങ്ങളിലും മറ്റ് സുവിശേഷീകരണ പ്രവർത്തനങ്ങളിലും വിതരണം ചെയ്യുവാൻ താൽപര്യമുള്ളവർക്ക് മറ്റുള്ള ലഘുലേഖയുൾപ്പെടെ സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
9846373400/ 8848211720
2
previous post