Home » എ.ജി. കൊട്ടാരക്കര സെക്ഷൻ പുത്രികാ സംഘടനകൾക്ക് ഭാരവാഹികൾ

എ.ജി. കൊട്ടാരക്കര സെക്ഷൻ പുത്രികാ സംഘടനകൾക്ക് ഭാരവാഹികൾ

by News Desk
0 comments

പനവേലി : എ. ജി. കൊട്ടാരക്കര സെക്ഷൻ പുത്രികാ സംഘടനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് 28ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പനവേലി ശാലേം ഏ. ജി.സഭയിൽ സെക്ഷൻപ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ബേബിയുടെ അധ്യക്ഷതയിൽ കൂടിയ സഭാ പ്രതിനിധികളുടെ പൊതു യോഗത്തിൽ പുത്രികാ സംഘടനകളുടെ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ലക്ഷ്യബോധവും മൂല്യാധിഷ്ഠിത ആത്മീയ ജീവിതവും രൂപപ്പെടുത്തി വരും തലമുറയെ ദൈവരാജ്യ നിർമ്മിതിക്ക് പങ്കുകാരാക്കുവാൻ നമുക്ക് കഴിയണമെന്നും പുതിയ വർഷത്തിൽ കൂടുതൽ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ നമുക്ക് കഴിയട്ടെ എന്നും സെക്ഷൻ പ്രസ്ബിറ്റർ പ്രസംഗിച്ചു.

വിമൻസ് മിഷനറി കൗൺസിൽ(ഡബ്ലിയു. എം. സി ) പ്രസിഡന്റായി സിസ്റ്റർ. ജയാ ജോണിനെയും, സെക്രട്ടറിയായി സിസ്റ്റർ. സൂസമ്മ ശാമുവേലിനെയും, ഖജാൻജിയായി സിസ്റ്റർ.ഓമന അലക്സിനെയും അതേ തുടർന്ന് സൺഡേ സ്കൂൾ കൺവീനറായി പാസ്റ്റർ.രെജു. ജി. യെയും സെക്രട്ടറിയായി സിസ്റ്റർ.ജോയമ്മ രാജനെയും , ഖജാൻജിയായി സിസ്റ്റർ. ബെൻസി.റ്റിയെയും തെരഞ്ഞെടുത്തു.

ക്രൈസ്റ്റ് അംബാസഡേഴ്സ് (സി. എ.) പ്രസിഡന്റായി പാസ്റ്റർ പവിന്‍ എസ് ജോർജിനെയും, സെക്രട്ടറിയായിപാസ്റ്റർ.എബിൻ അച്ഛൻകുഞ്ഞിനേയും , ഖജാൻജിയായി ബ്രദർ അജൂബ് ജോർജിനെയും കമ്മിറ്റിയംഗങ്ങളായി ബ്രദർ. ദാനിയേൽ സണ്ണിയും, ബ്രദർ ജസൻ സാമുവേലിനെയും മിഷൻസ് ആൻഡ് ഇവാ ഞ്ചലിസം കൺവീനറായി പാസ്റ്റർ റെജി ജോണി ണിനെയും, സെക്രട്ടറിയായി ബ്രദർ കെ. ഒ.ജോണിനെയും, ഖജാൻജിയായി ബ്രദർ സൈമൺ ദാനിയലിനെയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ഡാനിയൽ ഡേവിഡിനെയും,ബ്രദർ.ജോയിക്കുട്ടിയേയും 2026 – 2028 വർഷത്തേക്ക് തെരഞ്ഞെടുത്തു. സെക്ഷൻ മീഡിയ കോഡിനേറ്ററായി പാസ്റ്റർ എബ്രഹാം കോശിയെ നിയമിച്ചു.

വാർത്ത : പാസ്റ്റർ എബ്രഹാം കോശി.

You may also like