Home » പാസ്റ്റർ തേജസ് തോമസ് നാഷണൽ കൺവീനർ; 2028 ലെ പിസിനാക് ഒക്കലഹോമയിൽ

പാസ്റ്റർ തേജസ് തോമസ് നാഷണൽ കൺവീനർ; 2028 ലെ പിസിനാക് ഒക്കലഹോമയിൽ

by News Desk
0 comments

ചിക്കാഗോ: പ്രവാസി മലയാളി പെന്തെക്കോസ്ത്‌ത്‌ സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ്‌മയായ പിസിനാക് ദേശീയ കോൺഫ്രൻസ് 2028-ൽ ഒക്കലഹോമയിൽ നടക്കും. ചിക്കാഗോയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ കോൺഫ്രൻസിൻ്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

കോൺഫ്രൻസിൻ്റെ നാഷണൽ കൺവീനറായി പാസ്റ്റർ തേജസ് തോമസിനെ തിരഞ്ഞെടുത്തു. ഒക്കലഹോമയിൽ നടക്കാനിരിക്കുന്ന വിപുലമായ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ

You may also like