Home » ലെബി ഫിലിപ് മാത്യൂആക്ട്സ് വൈസ് പ്രസിഡണ്ട്

ലെബി ഫിലിപ് മാത്യൂആക്ട്സ് വൈസ് പ്രസിഡണ്ട്

by News Desk
0 comments

തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ്പ്രസിഡൻറായി വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റും, കേരള കൗൺസിൽ ഓഫ് ചർച്ചസ് മുൻ വൈസ് പ്രസിഡൻ്റുമായ ലെബി ഫിലിപ് മാത്യൂ (പത്തനംതിട്ട ) വിനെ തെരഞ്ഞെടുത്തു.

യൂണി വൈ.മുൻ സംസ്ഥാന പ്രസിഡൻ്റ്,. വൈ എം സി എ മുൻ സംസ്ഥാന ചെയർമാൻ, ലണ്ടനിലെ വൈ എം സി എ ഇന്ത്യൻ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ മുൻ ചെയർമാൻ, ടെലികോം അഡ്വൈസറി ബോർഡ് അംഗം, സി എസ് ഐ മധ്യകേരള മഹായിടവകയുടെ മുൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ ഉമ്മൻ ജോർജിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പ്രവർത്തന രേഖ അവതരിപ്പിച്ചു.

ജോർജ് സെബാസ്റ്റ്യൻ
ജനറൽ സെക്രട്ടറി
ആക്ട്സ്

You may also like