Home » കുവൈറ്റ് റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

കുവൈറ്റ് റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

by News Desk
0 comments

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 വാർഷിക കൺവൻഷൻ സെപ്റ്റംബർ 30 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 2 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.

സുപ്രസിദ്ധ കൺവൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, റാന്നി റ്റൗൺ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ രാജു മേത്ര കൺവൻഷന്റെ മുഖ്യ പ്രഭാഷകനായിരിക്കും. സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. ബ്ലെസ്സൻ മേമന (യു കെ) കെ റ്റി എം സി സി ക്വയറിനൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

ഈ കൺവൻഷനിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിക്കുന്നതായിരിക്കും

You may also like