Home » ശാരോൻ വനിതാ സമാജം: ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും

ശാരോൻ വനിതാ സമാജം: ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും

by News Desk
0 comments

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും റാന്നി റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 21 ചൊവ്വാഴ്ച
രാവിലെ 10 മുതൽ
ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും റാന്നി ചെത്തോങ്കര ഭാഗങ്ങളിൽ നടന്നു.

ജനറൽ കമ്മിറ്റി അംഗങ്ങളും റീജിയൺ ഭാരവാഹികളും നേതൃത്വം നൽകി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാം സായാഹ്ന സമ്മേളനത്തോടെ സമാപനമായി.

You may also like