Home » ബി യു സി എഫ് ബൈബിൾ ക്ലാസ് ഓഗസ്റ്റ് 17, 18 ന് ബെംഗളൂരുവിൽ

ബി യു സി എഫ് ബൈബിൾ ക്ലാസ് ഓഗസ്റ്റ് 17, 18 ന് ബെംഗളൂരുവിൽ

by News Desk
0 comments

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17, 18 ന് കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ബൈബിൾ ക്ലാസ് നടക്കും.
“വ്യാജ ഉപദേഷ്ടാക്കന്മാരെയും അവരുടെ ഉപദേശങ്ങളെയും സൂക്ഷിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ രാജു ജോൺ (മുംബൈ) ക്ലാസുകൾ നയിക്കും.
ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് വേദപഠന ക്ലാസുകൾ നടക്കുന്നതെന്ന് ബിയുസിഎഫ് ഭാരവാഹികൾ അറിയിച്ചു.
ബെംഗളൂരുവിലെ വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെയും ശുശൂഷകരുടെയും ആത്മീയ കൂട്ടായ്മയാണ് ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്.

You may also like