Home » പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ് സെപ്റ്റംബർ 9 ന് കോഴിക്കോട്ട്

പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ് സെപ്റ്റംബർ 9 ന് കോഴിക്കോട്ട്

by News Desk
0 comments

​കോഴിക്കോട്: ലോക്കസ് മിനിസ്ട്രീസിൻ്റെ (UPCON, സിറ്റി പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് എന്നിവയുടെ സംയുക്ത സംരംഭം) ആഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും മറ്റ് ആത്മീയ നേതാക്കൾക്കുമായി ‘പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ്’ സെപ്റ്റംബർ 9-ാം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി നടക്കും.
​കോഴിക്കോട് കുതിരവട്ടത്തുള്ള ദേശപോഷിണി ഓഡിറ്റോറിയത്തിൽ (എ.പി ബാലകൃഷ്ണൻ പിള്ള റോഡ്) വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ പ്രസംഗകൻ ബ്രദർ മോഹൻ സി. ലാസറസ് സമ്മേളനത്തിൽ പങ്കെടുത്ത് ശുശ്രൂഷിക്കും.

​പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ലഘുലേഖയിലെ ക്യു.ആർ കോഡ് (QR code) സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്:
​പാസ്റ്റർ നോബിൾ പി തോമസ് (+91 94471 65211)
​പാസ്റ്റർ ബിജു തെക്കേമല (+91 94471 20835)
​പാസ്റ്റർ ബാബു എബ്രഹാം (+91 94471 09993)
​ബ്രദർ അനൂപ് ലാൽ (+91 92495 55333)
​പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

You may also like