ഫ്ളോറിഡ: 21-ാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി മാസം തോറും നടത്തപ്പെടുന്ന ലേഡീസ് പ്രയർ മീറ്റിംഗിന്റെ പ്രഥമ യോഗം സെപ്റ്റംബർ 10 വ്യഴാഴ്ച്ച വൈകിട്ട് 8:00 (EST), 7:00 (CST) സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സൂം മീറ്റിംഗ് ID: 405 209 4084 പാസ്കോഡ്: IPC
ഡോ. ജെസ്പിൻ മാലിയിൽ മുഖ്യ പ്രഭാഷണം നടത്തും. ഗാന ശുശ്രൂഷക്ക് സിസ്റ്റർ പ്രിൻസി ജിനു നേതൃത്വം നൽകും.
21-ാമത് ഐപിസി കുടുംബ സംഗമം 2027 ജൂലൈ 1 മുതൽ 4 വരെ ഒർലാൻഡോയിൽ വെച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് നാഷണൽ ലേഡീസ് കോഓർഡിനേറ്റർ സിസ്റ്റർ കൊച്ചുമോൾ ജെയിംസിനെ 863-529-7646 എന്ന നമ്പറിൽ ബദ്ധപ്പെടുക