Home » തൃക്കണ്ണമംഗൽ കൺവെൻഷനും സംഗീതവിരുന്നും സെപ്. 25 മുതൽ

തൃക്കണ്ണമംഗൽ കൺവെൻഷനും സംഗീതവിരുന്നും സെപ്. 25 മുതൽ

by News Desk
0 comments

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐപിസി രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 25 മുതൽ 27 വരെ തൃക്കണ്ണമംഗലുള്ള ഐപിസി രെഹോബോത്ത് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി കൊട്ടാരക്കര സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ്കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. മാത്യു, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ‘രെഹോബോത്ത് വോയ്സ്’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You may also like