Home » കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

by News Desk
0 comments

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ മലയാളി ക്രൈസ്തവ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 2 വെള്ളിയാഴ്ച്ച വരെ നടക്കും.

സ്ഥലം : കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാൾ.

തീയതി : 2026 സെപ്റ്റംബർ 30 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 2 വെള്ളിയാഴ്ച്ച വരെ.

സമയം : എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ.

മുഖ്യ പ്രഭാഷകൻ : പാസ്റ്റർ രാജു മേത്ര (സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ റ്റി വി പ്രഭാഷകൻ, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ, റാന്നി റ്റൗൺ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ).

പ്രയ്‌സ് & വർഷിപ്പ് : ഡോ. ബ്ലെസ്സൻ മേമന (സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ, ക്രൈസ്തവ ഗാന രചയിതാവ്) കെ റ്റി എം സി സി ക്വയറിനൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

You may also like