Home » റവ.സ്‌റ്റീവ് ജയരാജ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട്.

റവ.സ്‌റ്റീവ് ജയരാജ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട്.

by News Desk
0 comments

പാസ്റ്റർ ഡോ.രവി മണി അസിസ്റ്റന്റ് സൂപ്രണ്ട്; പാസ്റ്റർ ഡോ. കെ.ജെ. മാത്യു ജനറൽ സെക്രട്ടറി

ചെന്നൈ :സൗത്ത് ഇന്ത്യാ അസംബ്ലീസ് ജനറൽ സൂപ്രണ്ടായി റവ. സ്‌റ്റീവ് ജയരാജ് തെഞ്ഞെടുക്കപ്പെട്ടു.
അസിസ്റ്റന്റ് സൂപ്രണ്ടന്റായി പാസ്റ്റർ ഡോ.രവി മണിയും ജനറൽ സെക്രട്ടറിയായി പാസ്റ്റർ ഡോ. കെ.ജെ. മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയിൽ നടന്ന 2026-2028 ലേക്കുള്ള സൗത്ത് ഇന്ത്യാ എ.ജി കോൺഫറൻസിലാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.

റവ.സ്റ്റീവ് ജയരാജ് ഏജി തമിഴ്‌നാട് സിസ്ട്രിക്റ്റ് സൂപ്രണ്ടും സീനിയർ ശുശ്രൂഷകനുമാണ്.

ബാംഗ്ലൂർ വിക്റ്ററി ഇന്റർനാഷണൽ വർഷിപ്പ് സെന്റർ സഭാസ്ഥാപകനും സീനിയർ ശുശൂഷകനുമാണ് പാസ്റ്റർ ഡോ.രവി മണി.

കേരളത്തിലെ പ്രശസ്ത‌മായ പെന്തെക്കോസ്‌ത്‌ ബൈബിൾ കോളേജായ പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ മുൻ പ്രിൻസിപ്പലും അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയർ പാസ്റ്റർമാരിൽ ഒരാളുമാണ് പാസ്റ്റർ ഡോ.കെ.ജെ. മാത്യു.

You may also like