Home » ഐപിസി ശാലേം ചർച്ച് ഹാരോ (ലണ്ടൻ) കൺവൻഷൻ ജൂൺ 12 മുതൽ

ഐപിസി ശാലേം ചർച്ച് ഹാരോ (ലണ്ടൻ) കൺവൻഷൻ ജൂൺ 12 മുതൽ

by News Desk
0 comments

ലണ്ടൻ: ഐപിസി ശാലേം ചർച്ച് ഹാരോ, ലണ്ടൻ ആഭിമുഖ്യത്തിൽ ജൂൺ 12 വെള്ളി മുതൽ 14 ഞായർ വരെ കൺവൻഷൻ നടക്കും. ജൂൺ 12, 13 വൈകിട്ട് 7 മുതൽ 9 വരെയും 14 ഞായർ രാവിലെ 10 മുതൽ 1 വരെ പൊതു ആരാധനയും St. Andrews Anglican Church, Harrow HA0 2QA യിൽ നടക്കും.

പാസ്റ്റർ ജേക്കബ് ജോർജ് (ഐപിസി യുകെ അയർലൻഡ് റീജിയൺ പ്രസിഡൻ്റ്) ഉദ്ഘാടനം നിർവഹിക്കും. പ്രസ്തുത യോഗങ്ങളിൽ അനുഗൃഹീത പ്രഭാഷകൻ പാസ്റ്റർ ഷിബിൻ സാമുവേൽ ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെയ്സ് രാജു ആരാധനക്ക് നേതൃത്വം നൽകും.

You may also like