Home » നോര്‍ത്ത് അമേരിക്ക ദൈവസഭകളുടെ ദേശീയ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്

നോര്‍ത്ത് അമേരിക്ക ദൈവസഭകളുടെ ദേശീയ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്

by News Desk
0 comments

ഡെന്‍വര്‍, കോളറാഡോ:
നോര്‍ത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തിഒന്‍പതാമത് ദേശീയ സമ്മേളനം ഡെന്‍വര്‍, കോളറാഡോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്.
നോര്‍ത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തിഒന്‍പതാമത് ദേശീയ സമ്മേളനം ഡെന്‍വര്‍ മറ്യോട്ട് ടെക് സെന്ററില്‍ 2026 ജൂലൈ 9-12 തീയതികള്‍ നടത്തപ്പെടുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ് . അമേരിക്കയുടെ പാശ്ചാത്യ ഭാഗത്ത് ആദ്യമായി നടക്കുന്ന സമ്മേളനം ആയതിനാല്‍ ഇത് ചരിത്രപരമായ ഒരു സംഭവം ആകുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു.

ജോവേല്‍ 2:28നാല്‍ പ്രചോദിതമായി കോണ്‍ഫറന്‍സിന്റെ തീം ‘ആത്മാവില്‍ ഏകത’ എന്നാണ്. സമ്മേളനം വിശ്വാസികള്‍ ആത്മീയമായി ബന്ധപ്പെടാനും ഒപ്പം മലകള്‍ നിറഞ്ഞു നില്‍ക്കുന്ന കൊളറാഡോയുടെ മനോഹര സൗന്ദര്യവും ദൈവം ഈ മലനാടായ സംസ്ഥാനത്തിന് സമ്മാനിച്ച സ്വാഭാവിക അത്ഭുതങ്ങളെ കണ്ടെത്താനും അവസരം നല്‍കുന്ന അവിസ്മരണീയമായ ദിനങ്ങളാണ്. സമ്മേളനത്തിന്റെ കണ്‍വീനര്‍ റവ. ബെന്‍സണ്‍ എബ്രഹാം , വൈസ് പ്രസിഡന്റ് റവ. സൈമണ്‍ ഫിലിപ്പ്, സെക്രട്ടറി ഡോ.ഷിബു സാമുവേല്‍ , ട്രഷറര്‍ റവ ജെയിംസ് എബ്രഹാം എന്നിവരും , പാസ്റ്റര്‍ ഡാര്‍വിന്‍ വില്‍സണ്‍ ഇംഗ്ലീഷ് കോഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വീ നല്‍കുന്നു.

സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളില്‍ ശുശ്രുഷ കന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട് . കോണ്ഫ്രന്‌സിന്റെ വിവിധ സമയങ്ങളിലായി ആത്മാവില്‍ ഏകീകരണം എന്ന വിഷയത്തില്‍ കേന്ദ്രികരിച്ചു സംസാരിക്കുവാന്‍ പ്രാദേശിക സഭകളിലെ ദൈവദാസന്മാര്‍ക്കൊപ്പം അതിഥികളായ ദൈവദാസന്മാര്‍ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ ) അനീഷ് തോമസ് (കേരളം) ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (യൂ .എ.ഇ ) എന്നിവര്‍ക്കു പുറമെ അമേരിക്കയില്‍ അറിയപ്പെടുന്ന ഉണര്‍വ് പ്രസംഗികരായ ടോണി സ്റ്റുവാര്‍ട്ട് , ബോബി ആന്‍ഡ്രൂസ് എന്നിവരും ദൈവവചനം പങ്കിടും . ജെനെറേഷന്‍ സെറ്റ് അപ്പാര്‍ട് എന്ന പേരില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മീറ്റിങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ദൈവദാസന്മാരായ ജസ്റ്റിന്‍ ശാമുവേല്‍ , ദിലീപ് കുര്യന്‍ , ഗൂഡ്‌വിന്‍ ജോര്‍ജ് , അലന്‍ ജോര്‍ജ് , ലിന്‍സണ്‍ ഡാനിയേല്‍ , ഡെന്‍സില്‍ വില്‍സണ്‍ എന്നിവര്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. റോയ് വര്ഗീസ് ലോക്കല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

You may also like