Home » സണ്ടേസ്കൂൾസ് അസോസിയേഷൻ മേഖല പ്രവർത്തനനോദ്ഘാടനം 6 ന് നാളെ

സണ്ടേസ്കൂൾസ് അസോസിയേഷൻ മേഖല പ്രവർത്തനനോദ്ഘാടനം 6 ന് നാളെ

by News Desk
0 comments

കൊട്ടാരക്കര: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 6 ന് നാളെ നടക്കും. കൊട്ടാരക്കര ബേർശേബാ ഹാളിൽ ഉച്ചകഴിഞ്ഞ് 3 ന് ഐപിസി സീനിയർ ശുശ്രൂഷകനും കൊട്ടാരക്കര മേഖല പ്രസിഡൻ്റുമായ പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രസിസൻ്റ് പാസ്റ്റർ ബിൻസ് ജോർജിൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ പാസ്റ്റർ പികെ ജോൺസൺ മുഖ്യസന്ദേശം നൽകും. മേഖല സെക്രട്ടറി ജേക്കബ് ജോൺ പ്രവർത്തന വിശദീകരണം നടത്തും. മേഖല ഭാരവാഹികളായ പാസ്റ്റർ വിൽസൺ ഏബ്രഹാം, പാസ്റ്റർ ഷിബു കുരുവിള(വൈ.പ്രസിഡൻ്റൻമാർ), സി ദാസ് (ട്രഷറാർ), പാസ്റ്റർ മാർക്ക് എൻ. തങ്കച്ചൻ, എ അലക്കാണ്ടർ (ജോ. സെക്രട്ടറിമാർ) എന്നിവർ നേതൃത്വം നൽകും. മേഖലയിലെ 20 സെൻ്ററുകളിൽ നിന്നുള്ള സണ്ടേസ്കൂൾ കുട്ടികളും അധ്യാപകരും പങ്കെടുക്കും.

You may also like