Home » ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ

ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ

by News Desk
0 comments

ദോഹ ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26, 2026 മുതൽ ഒക്ടോബർ 2, 2026 വരെ, എല്ലാ ദിവസവും വൈകിട്ട് 7:00 മുതൽ രാത്രി 9:30 വരെ, ഐ.ഡി.സി.സി. കോംപ്ലക്സ്, ബിൽഡിംഗ് നമ്പർ 2, ദോഹ ഐ.പി.സി ഹാൾ നമ്പർ 2-ൽ വെച്ച് നടത്തപ്പെടുന്നു.

സുവിശേഷ പ്രസംഗകൻ പാസ്റ്റർ എബി അയിരൂർ ഗിരിപ്രഭാഷണത്തെ ആസ്പദമാക്കി വേദ പഠന ക്ലാസുകൾ നയിക്കും.

ദോഹ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.വി. ഉമ്മൻ ഈ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

Pr. P. V. Oommen – President
📞 +974 66557797

Br. Bino M. Baby – Secretary
📞 +974 66878204

You may also like