Home » ഐപിസി അടൂർ ഈസ്റ്റ് സെൻ്റർ കൺവൻഷൻ ആരംഭിച്ചു

ഐപിസി അടൂർ ഈസ്റ്റ് സെൻ്റർ കൺവൻഷൻ ആരംഭിച്ചു

by News Desk
0 comments

അടൂർ: ഇൻഡ്യാ പെന്തക്കോസ്തു ദൈവ സഭ അടൂർ ഈസ്റ്റ് സെൻ്റർ കൺവൻഷന് തുടക്കയായി. പാസ്റ്റർ ബിജു ടി ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിച്ചു. തുടർന്നുള്ള യോഗങ്ങളിൽ പാസ്റ്റർമാരായ സജോ തോണിക്കുഴി, വാർഗിസ് ജോഷ്വാ, അനിഷ് കാവാലം, കെ.ജെ തോമസ് എന്നിവർ പ്രസംഗിക്കും. കൺവൻഷനോടനുബന്ധിച്ച് സണ്ടേസ്കൂൾ,പിവൈപിഎ, സോദരി സമാജം വാർഷിക സമ്മേളനങ്ങൾ നടക്കും. സിസ്റ്റർ ജെമിനി മറിയം ജെയിംസ് സോദരിസമാജം വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കും. 21 ന് സംയുക്ത സഭയോഗത്തോടെ കൺവൻഷൻ സമാപിക്കും. ജെറുശലേം വോയ്‌സ് ഗാന ശുശ്രഷ നിർവഹിക്കുന്നു.

You may also like