Home » ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍ ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കും

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍ ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കും

by News Desk
0 comments

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംദിക്കും. നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും, അസിസ്റ്റന്റ് ഓവര്‍സിയര്‍ ഡോക്ടര്‍ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാര്‍ രാത്രി പകല്‍ യോഗങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കും.’ കര്‍ത്താവിന്റെ മടങ്ങി വരവും സഭയുടെ ഒരുക്കവും’ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം.
തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്.

ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ സഭാ ശുശ്രൂഷ ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സീനിയര്‍ ശുശ്രൂഷകന്മാരുടെ സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ പവര്‍ കോണ്‍ഫ്രന്‍സ്, 21 ബുധന്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും, 22 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷനറി സമ്മേളനവും ഉണ്ടായിരിക്കും.

23 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും. 24 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും.

25ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും. സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ക്വയര്‍ ഗാനങ്ങളാലപിക്കും എന്ന് സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സംകുട്ടി മാത്യു, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മാറ്റത്തുകാല എന്നിവര്‍ അറിയിച്ചു.

ഇന്ത്യയിലെ പെന്തെക്കോസ്തു വാര്‍ഷിക കണ്‍വന്‍ഷനുകളുടെ മുത്തശ്ശിയെന്ന് അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 1923-ല്‍ പമ്പാ നദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് കുക്ക് തുടക്കം കുറിച്ചതാണ്. കേരളത്തില്‍ 1300-ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്. കണ്‍വന്‍ഷന് വിശ്വാസ സമൂഹത്തിന്റെ ബാഹുല്യമായ വരവിന് അനുസൃതമായ പാര്‍ക്കിംഗ്, ഭക്ഷണ ക്രമീകരണവുമാണ് ചെയ്തിരിക്കുന്നത്. സയണ്‍ മീഡിയ ഗ്ലോബല്‍, ഫെയ്‌സ് ബുക്ക്, യൂടൂബ് എന്നിവയില്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

കൺവൻഷൻ ഗ്രൗണ്ടിൽ സ്വർഗിയധ്വനി സ്റ്റാൾ പ്രവർത്തിക്കുന്നതാണ്. വരിസംഖ്യ പുതുക്കുന്നതിനും പുതിയ വരിക്കാരാവുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തുമല്ലോ.

You may also like