Home » കരിസ്മ കൺവൻഷൻ തിരുമൂലപുരത്ത് ഫെബ്രു. 27 മുതൽ

കരിസ്മ കൺവൻഷൻ തിരുമൂലപുരത്ത് ഫെബ്രു. 27 മുതൽ

by News Desk
0 comments

തിരുവല്ല: ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ തിരുമൂലപുരം കയ്യാലയ്ക്കകത്ത് ഭവനാങ്കണത്തിൽ (ബാലികാമഠം ഹൈസ്കൂളിന് സമീപം) ഫെബ്രുവരി 27, 28 തീയതികളിൽ കരിസ്മ കൺവൻഷൻ നടക്കും. പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ പ്രസംഗിക്കും. ഷാരോൻ വർഗീസ്, ടിബിൻ തങ്കച്ചൻ, ബിജു ഡാനിയേൽ, ക്രിസ്റ്റീൻ ആൻ ജേക്കബ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ റോയ് തോമസ്, പാസ്റ്റർ ബെനി ജോൺ, പാസ്റ്റർ ജിബിൻ പൂവക്കാല എന്നിവർ നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ 9 വരെയാണ് യോഗങ്ങൾ.

You may also like