Home » മേപ്രാൽ ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ 27 മുതൽ

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ 27 മുതൽ

by News Desk
0 comments

മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ സുവിശേഷയോഗവും സംഗീത വിരുന്നും 27 മുതൽ 29 വരെ കുഴിവേലിപ്പുറം ചർച്ച് ഓഫ് ഗോഡ് കൺവെൻഷന് ഗ്രൗണ്ടിൽ നടക്കും.

മാർച്ച് 27 വെളളിയാഴ്ച 6ന് ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെൻ്റർ പാസ്റ്റർ സജി എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ടി.ടി.സോജൻ അധ്യക്ഷത വഹിക്കും. പാസ്റ്റർ അനീഷ് കാവാലം വചനപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ഡോ.ഷിബു കെ.മാത്യു, പാസ്റ്റർ റെജി മാത്യു എന്നിവർ വചനപ്രഭാഷണം നടത്തും. സാം പൂവച്ചൽ, ടിബിൻ തങ്കച്ചൻ, സ്റ്റാൻലി എന്നിവർ ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.

You may also like