Home » സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ഐപിസി മലബാർ കേരള സ്റ്റേറ്റ് കൗൺസിൽ

സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ഐപിസി മലബാർ കേരള സ്റ്റേറ്റ് കൗൺസിൽ

by News Desk
0 comments

നിലമ്പൂർ:2026 മെയ് 13-ന് ചേർന്ന ഐപിസി മലബാർ കേരള സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ നിരവധി സാമൂഹ്യസേവന, വിദ്യാഭ്യാസ, കുടുംബശ്രേയസ് പദ്ധതികൾക്ക് അംഗീകാരം നൽകി. സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന പ്രവർത്തനങ്ങളാണ് യോഗത്തിൽ തീരുമാനമായത്.

മലബാർ കേരള സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളിലെ 500 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകാൻ തീരുമാനിച്ചു. 2026 മെയ് 22, 23 തീയതികളിൽ തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് അതത് ജില്ലാ കേന്ദ്രങ്ങളിൽ സഹായ വിതരണം നടത്തും.

കൂടാതെ, SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മലബാറിലെ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡുകൾ നൽകി ആദരിക്കുവാനും തീരുമാനിച്ചു

മലബാർ സ്റ്റേറ്റ് കൗൺസിൽ കണ്ടെത്തിയ 30 സെന്റ് സ്ഥലംസാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും സ്വന്തമായി സ്ഥലം ഇല്ലാത്തതുമായ ആറു കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനായി അഞ്ച് സെന്റ് വീതം സൗജന്യമായി നൽകാനും കൗൺസിൽ തീരുമാനിച്ചു.

അതോടൊപ്പം, 2026 സെപ്റ്റംബർ 21 മുതൽ 24 വരെ ICPF Sanctum മീനങ്ങാടി , വയനാട് വച്ച് ദൈവദാസന്മാർക്കും സുവിശേഷതൽപരരായ വിശ്വാസികൾക്കും വേണ്ടി മൂന്ന് ദിവസത്തെ ഫാമിലി സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻകൂട്ടി ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 കുടുംബങ്ങൾക്ക് 3 ദിവസത്തെ താമസവും ഭക്ഷണവും സൗജന്യമായിരിക്കും .

സാമൂഹിക, കുടുംബ, വിദ്യാഭ്യാസ മേഖലകളിൽ നടപ്പാക്കുന്ന ഈ പദ്ധതികൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും സഭയുടെ ആത്മീയ സേവനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും തെളിയിക്കുന്ന തീരുമാനങ്ങളാണിതെന്നും കൗൺസിൽ വിലയിരുത്തി.

You may also like