Home » സണ്ടേസ്കൂൾ അധ്യാപക വിദ്യാർത്ഥി സമ്മേളനം നാളെ ജൂൺ 7 ന്

സണ്ടേസ്കൂൾ അധ്യാപക വിദ്യാർത്ഥി സമ്മേളനം നാളെ ജൂൺ 7 ന്

by News Desk
0 comments

കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ
അധ്യാപക വിദ്യാർത്ഥി സമ്മേളനം ജൂൺ 7 ന് ഉച്ചകഴിഞ്ഞ് 3 ന് കൊട്ടാരക്കര ഐപിസി ഫാമിലി വർഷിപ്പ് സെൻ്ററിൽ നടക്കും.

മേഖല പ്രസിഡൻ്റ് പാസ്റ്റർ ബിജുമോൻ കിളിവയലിൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സംസ്ഥാന ട്രഷറാർ ഫിന്നി പി. മാത്യു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പാസ്റ്റർ സജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. ജോയൽ ജെ ബി സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സമ്മേളനത്തിൽ അർഹരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങളും വിതരണം ചെയ്യും.

മേഖല ഭാരവാഹികളായ പാസ്റ്റർ റെജി ജോർജ്, ജേക്കബ് ജോൺ, പാസ്റ്റർ ജിനു ജോൺ, അലക്‌സാണ്ടർ എന്നിവർ സമ്മേനത്തിന് നേതൃത്വം നൽകും. മേഖലയിൽ ഉൾപ്പെട്ട 20 സെൻ്റർ/ ഏരിയായിൽ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുക്കും

You may also like