Home » എജി അമേരിക്കൻ കോൺഫറൻസ് ഇന്ന് (ജൂലൈ 23) തുടങ്ങും

എജി അമേരിക്കൻ കോൺഫറൻസ് ഇന്ന് (ജൂലൈ 23) തുടങ്ങും

by News Desk
0 comments

ഹൂസ്റ്റൺ: ഇരുപത്തിയൊന്നാമത് AGIFNA നാഷണൽ
കോൺഫറൻസ് ജൂലൈ 23-ന് ഹൂസ്റ്റൺ നഗരത്തിലെ മാരിയറ്റ് വെസ്റ്റ്ചേസ് ഹോട്ടലിൽ ആരംഭിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.

അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികൾ പങ്കെടുക്കുമെന്ന് കൺവീനർ റവ. തോമസ് ഏബ്രഹാമും സെക്രട്ടറി ജോമോൻ ഗീവർഗീസും അറിയിച്ചു.

വിവിധ ദിവസങ്ങളിലായി നടക്കുന്ന സമ്മേളന സെഷനുകളിൽ റവ. ജോ. തോമസ്, റവ. സണ്ണി പ്രസാദ്, റവ. നിരവ് അൽഫോൻസ്, റവ. ടി.ജെ. സാമുവൽ, റവ. തോമസ് ഫിലിപ്പ്, റവ. ക്ലിപ്ലിൻ ബാർ, റവ. ദിലീപ് ത്യാഗരാജൻ, സിസ്റ്റർ ആഷി പ്രത്യാഷ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. കോശി വൈദ്യൻ, റവ. ബോവസ് മാത്യു, സിസ്റ്റർ ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ പ്രസംഗിക്കും.

കോൺഫറൻസിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇല്ലെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോൺഫറൻസ് ഭാരവാഹികളെ നേരിട്ട് ബന്ധപ്പെടുന്നതിലൂടെ രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടാകും.

റവ. തോമസ് ഏബ്രഹാം (കൺവീനർ), പാസ്റ്റർ റോയ് തോമസ് (ജോയിൻ്റ് കൺവീനർ), ജോമോൻ ഗീവർഗീസ് (സെക്രട്ടറി), പാസ്റ്റർ മാത്യു തോമസ് (ട്രഷറർ), പാസ്റ്റർ ലെവി ചെറിയാൻ (ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ), സൂസൻ ജേക്കബ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പാസ്റ്റർ തോമസ് വർഗീസ് ജനറൽ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

You may also like