Home » മോഹൻ സി ലാസറസ് നയിക്കുന്ന പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ് സെപ്റ്റംബർ 8-ന്

മോഹൻ സി ലാസറസ് നയിക്കുന്ന പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ് സെപ്റ്റംബർ 8-ന്

by News Desk
0 comments

​എറണാകുളം: ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകൻ ബ്രദർ മോഹൻ സി. ലാസർ നയിക്കുന്ന ‘പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ്’ കോൺഫറൻസ് 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച നടക്കും. ഉദയംപേരൂർ ജീസസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30-നാണ് പരിപാടി ആരംഭിക്കുന്നത്.

​അമ്പതിലേറെ വർഷങ്ങളായി ലോകമെമ്പാടും സുവിശേഷീകരണ, വിടുതൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസനാണ് ബ്രദർ മോഹൻ സി. ലാസർ. തൂത്തുക്കുടി നാലുമവാടിയിലെ പ്രാർത്ഥനാ ക്യാമ്പസ്, തെങ്കാശിയിലെ പ്രാർത്ഥനാ പർവ്വതം എന്നിവ കേന്ദ്രീകരിച്ച് ആത്മീയ ഉണർവിനായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ആഗോളതലത്തിൽ ശ്രദ്ധേയമാണ്.
​സഭാ ശുശ്രൂഷകരെയും ആത്മീയ നേതാക്കളെയും ശക്തീകരിക്കുന്നതിനായാണ് ലോക്കോ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലുള്ളവർക്കാണ് എറണാകുളത്ത് സൗകര്യമൊരുക്കിയിരിക്കുന്നത്. വടക്കൻ കേരളത്തിലുള്ളവർക്കായി സെപ്റ്റംബർ 9-ന് കോഴിക്കോടും കോൺഫറൻസ് നടക്കും.

​ഭക്ഷണക്രമീകരണങ്ങളും പരിമിതമായ സീറ്റുകളും മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് ലോക്കോ മിനിസ്ട്രീസ് ഭാരവാഹി സുവി. അനു ജേക്കബ് അറിയിച്ചു. രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക: https://form.svhrt.com/6a60d3bd7722210ae34e16c8

You may also like