Home » PYM ക്യാമ്പ് ഓഗസ്റ്റ് 24 മുതൽ

PYM ക്യാമ്പ് ഓഗസ്റ്റ് 24 മുതൽ

by News Desk
0 comments

കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് ഓഗസ്റ്റ് 24 മുതൽ 27 വരെ ചെങ്ങന്നൂർ എസ് ബി എസ് ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. യുവജനങ്ങളുടെ ആത്മീയ വർദ്ധനവിനും ഉണർവിനുമായി നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പാസ്റ്റർ പ്രിൻസ് റാന്നി, ഡോ. ജെയിംസ് ജോർജ് വെൺമണി, ഡോ. ജേക്കബ് മാത്യു, പാസ്റ്റർ ഷിബു ഐപ്പ്, പാസ്റ്റർ അനിൽ അടൂർ, ഡോ. ബ്ലെസ്സൺ മേമന, ബ്രദർ ബോവസ് രാജു, സിസ്റ്റർ ബ്ലെസി ബെൻസൺ, ഡോ. ആശ മാത്യു തുടങ്ങിയവർ ശുശ്രൂഷിക്കും. വ്യക്തിപരമായ കൗൺസിലിംഗിന് അവസരവും ഒരുക്കിയിട്ടുണ്ട്.

You may also like