Home » ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ

by News Desk
0 comments

ടെക്‌സസ്: ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ 2026 ഒക്ടോബർ 2 മുതൽ 4 വരെ ടെക്സസിലെ മെസ്കിറ്റിൽ വെച്ച് നടക്കും. മെസ്കിറ്റ് ബാർൺസ് ബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) വെച്ചാണ് മൂന്ന് ദിവസത്തെ ആത്മീയ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. “അവനിലേക്ക് നോക്കിയവർ പ്രകാശിതരായി” (സങ്കീർത്തനങ്ങൾ 34:5) എന്ന വേദഭാഗത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്കും, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 6:30-നും, ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9:30-നും മീറ്റിംഗുകൾ ആരംഭിക്കും.

​പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. ആരാധനകൾക്ക് റെജി ഇമ്മാനുവേൽ, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കായി റവ. ഫിന്നി വർഗീസുമായി (972-333-7542) ബന്ധപ്പെടുക

You may also like