Home » ഐപിസി യുഎഇ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഐപിസി യുഎഇ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന് നവ നേതൃത്വം

by News Desk
0 comments

ഷാർജ : ഐപിസി യുടെ വലിയ റീജനുകളിൽ ഒന്നായ ഐപിസി യുഎഇ റീജിയന്റെ പുത്രിക സംഘനായ വിമൻസ് ഫെല്ലിഷിപ്പിന്റെ അടുത്ത ടേമിലേക്ക് ഉള്ള ഭാരവാഹികളെ 28 സെപ്റ്റംബർ തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ റവ. ഡോ. വിൽ‌സൺ ജോസഫിന്റെ അദ്ധ്യഷതയിൽ നടന്ന വിമൻസ് ഫെല്ലോഷിപ്പ് റീജിയൻ ജനറൽ ബോഡിയിൽ സിസ്റ്റർ മേഴ്‌സി വിൽ‌സണെ പ്രസിഡന്റയി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ സിസ്റ്റർ ഹാമിലിൻ സൈമൺ ( വൈസ് പ്രസിഡന്റ്‌ ) സിസ്റ്റർ ബീന വർഗീസ് ( സെക്രട്ടറി) സിസ്റ്റർ മെർലിൻ ക്രിസ്റ്റീൻ ( ജോയിന്റ് സെക്രട്ടറി ) സിസ്റ്റർ മിനി ജീമോൻ ( ട്രഷറർ) സിസ്റ്റർ എലിസബേത്ത്‌ തോമസ് ( ജോയിന്റ് ട്രഷറർ ) സിസ്റ്റർ സൂസൻ വർഗീസിനെ ഓഡിറ്റർ ആയും തിരഞ്ഞെടുത്തു.പാസ്റ്റർ ഷൈനോജ് നൈനാൻ ( സെക്രട്ടറി, ഐപിസി യുഎഇ റീജിയൻ ) റവ. ഡോ. സൈമൺ ചാക്കോ ( ജോയിന്റ് സെക്രട്ടറി, ഐപിസി യുഎഇ റീജിയൻ ) എന്നിവർ പുതിയ ഭരണ സമതിക്കു ആശംസകൾ അറിയിച്ചു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

You may also like