Home » പാസ്റ്റർ ഡോ.കെ. ജെ. മാത്യു വിൻ്റെ ഭാര്യാമാതാവ് ഏലിയാമ്മ വർഗീസ് (85) കർതൃസന്നിധിയിൽ

പാസ്റ്റർ ഡോ.കെ. ജെ. മാത്യു വിൻ്റെ ഭാര്യാമാതാവ് ഏലിയാമ്മ വർഗീസ് (85) കർതൃസന്നിധിയിൽ

by News Desk
0 comments

തിരുവല്ല : സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും സൗത്ത് ഇന്ത്യ അസംബ്ലിസ്‌ ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും അസംബ്ലിസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ അസിസ്റ്റന്റ് സുപ്രണ്ടും, ബെഥേൽ ബൈബിൾ കോളേജ് പുനലൂർ മുൻ പ്രിൻസിപ്പലും, അസംബ്ലിസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ഡോ. കെ ജെ മാത്യുവിന്റെ സഹധർമ്മിണി കർത്തൃദാസി ശ്രീമതി ആലിസ് മാത്യുവിന്റെ മാതാവ് തിരുവല്ല വാലുപറമ്പിൽ ബെഥേൽ വീട്ടിൽ ശ്രീമതി ഏലിയാമ്മ വർഗീസ് (85) ജൂലൈ 22 ബുധനാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : റോസമ്മ മാത്യു, ആലിസ് മാത്യു. മരുമക്കൾ : പാസ്റ്റർ ഡോ. കെ ജെ മാത്യു (പുനലൂർ), പാസ്റ്റർ ബാബു ഡേവിസ് (ബീഹാർ). കൊച്ചുമക്കൾ : മാർട്ടിൻ, മെറിൽ, അബിസൺ, ആൽബിൻ.

സംസ്കാര ശുശ്രൂഷ ജൂലൈ 24 വെള്ളിയാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് രാവിലെ 9 മണി മുതൽ തിരുവല്ല റ്റൗൺ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് പാമലയിലുള്ള സഭാ സെമിത്തെരിയിൽ നടത്തും.

You may also like