Home » 20 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മഹാത്മാഗാന്ധിയുടെ ചെറുമകന്റെ അമേരിക്കയിലെ 30 ഏക്കർ ഭൂമി തിരിച്ചുപിടിചു 

20 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മഹാത്മാഗാന്ധിയുടെ ചെറുമകന്റെ അമേരിക്കയിലെ 30 ഏക്കർ ഭൂമി തിരിച്ചുപിടിചു 

by News Desk
0 comments

സൂറത്ത്: മഹാത്മാഗാന്ധിയുടെ ചെറുമകനായ പരേതനായ കനു ഗാന്ധിയുടെയും ഭാര്യ ശിവ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി കൈയേറിയ ഭാഗം ഒഴിഞ്ഞുകൊടുക്കാൻ വിർജീനിയ സ്വദേശിയോട് അമേരിക്കൻ കോടതി ഉത്തരവിട്ടു. സൂറത്തിൽ നിന്നുള്ള പരിമൽ ദേശായിയുടെ നേതൃത്വത്തിൽ നടന്ന 20 മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി.

വിർജീനിയയിലെ വാറൻ കൗണ്ടിയിൽ ഷെനാൻഡോ നാഷണൽ പാർക്കിനോട് ചേർന്നുള്ള 30 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടതായിരുന്നു തർക്കം. ഗാന്ധി ദമ്പതികൾ 1987-ലാണ് ഈ ഭൂമി വാങ്ങിയത്.

ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ദക്ഷിണ ഗുജറാത്തിൽ താമസിച്ചിരുന്ന അവർ ഒരു ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കുകയും തങ്ങളുടെ സ്വത്തുക്കൾ അതിലേക്ക് കൈമാറുകയും ചെയ്തു. നിലവിൽ പരിമൽ ദേശായിയാണ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ പരിമൽ ദേശായി പറഞ്ഞു:

“2025 ജനുവരി 10-ന് അമേരിക്കൻ പൗരനായ ഗ്രിഗറി ബ്ലാക്ക് എന്റെ താമസസ്ഥലത്തേക്ക് ഒരു നിയമനോട്ടീസ് അയച്ചതോടെയാണ് ഈ തർക്കം ആരംഭിച്ചത്. വിർജീനിയയിലെ ‘Adverse Possession’ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് ബ്ലാക്ക് അവകാശപ്പെട്ടു.

ഈ നിയമപ്രകാരം, അഞ്ച് നിബന്ധനകൾ പാലിക്കപ്പെടുന്ന സാഹചര്യത്തിൽ തുടർച്ചയായി 15 വർഷം ഒരു ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തിക്ക് അതിന്റെ ഉടമസ്ഥാവകാശം ലഭിക്കാം.

എന്നാൽ, ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട ബ്ലാക്കിന്, ഭൂമി തന്റെ മാത്രം യഥാർത്ഥവും പ്രത്യേകവുമായ കൈവശത്തിലായിരുന്നുവെന്ന നിബന്ധനയും (‘Exclusive and Actual Possession’), നിയമപരമായ ഉടമയുടെ അവകാശത്തിന് വിരുദ്ധമായി കൈവശം വെച്ചതാണെന്ന നിബന്ധനയും (‘Hostile Claim’) തെളിയിക്കാൻ കഴിഞ്ഞില്ല.”

You may also like