Home » ചെറുവക്കൽ കൺവൻഷൻ ഡിസംബർ 21 മുതൽ

ചെറുവക്കൽ കൺവൻഷൻ ഡിസംബർ 21 മുതൽ

by News Desk
0 comments

കൊട്ടാരക്കര:ഐപിസി വേങ്ങൂർ,കിളിമാനൂർ സെൻ്ററുകളുടെയും ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നു വരുന്ന ചെറുവക്കൽ കൺവൻഷൻ ഡിസം. 21-28 വരെ ന്യൂലൈഫ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, ജോജിമോൻ ജോസഫ്, സജോ തോണിക്കുഴി, അജി ആൻ്റണി, മനോജ് കുഴിക്കാല, ഫെയ്ത്ത് ബ്ലസൻ, ജോൺസൻ തോമസ്, സാബു വർഗീസ്, കെ ജെ തോമസ്, ജഫി ജോർജ്, ടി ജെ ശാമുവേൽ, ഷിജു മാത്യു , രാജൻ ജോർജ് എന്നിവർ പ്രസംഗിക്കും.

കൺവൻഷനോടനുബന്ധിച്ച് ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി ബിരുദദാനം, സണ്ടേസ്കൂൾ-യുവജന സമ്മേളനം, ലേഡീസ് മീറ്റിംഗ് , സംയുക്ത സഭായോഗം എന്നിവ നടക്കും.

ഇവാ. ക്രിസ്‌റ്റോ ചെറിയാൻ, ഇവാ. ടോം ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ന്യൂ ലൈഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.

You may also like