Home » ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

by News Desk
0 comments

മുളക്കുഴ: ഇൻഡ്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാസ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും.

സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ രാവിലെ 8 മുതൽ 1 വരെയാണ് തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് 2ന് വോട്ടെണ്ണൽ ആരംഭിക്കും. 5 മണിയോടെ ഫലം അറിയാൻ കഴിഞ്ഞേക്കും.

ദൈവസഭയുടെ കേരളാസ്റ്റേറ്റിലെ 1200 അംഗീകൃത ശുശ്രൂഷകൻമാർക്കാണ് വോട്ടവകാശം ഉള്ളത്. 2 വർഷമാണ് കൗൺസിലിൻ്റെ കാലാവധി.

സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി ഇലക്ഷൻ കമ്മീഷണറായും അഡ്വ. പോൾ മാത്യു റിട്ടേണിംഗ് ഓഫീസറായും പ്രവർത്തിക്കുന്നു. 15 അംഗ കൗൺസിലിലേക്ക് 33 പേരാണ് മൽസരരംഗത്തുള്ളത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ രണ്ടു ഗ്രൂപ്പ് ആണ് പ്രധാനമായും മൽസര രംഗത്തുള്ളത്.

You may also like